Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus-bike Collision

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാ​ലാ: തൊ​ടു​പു​ഴ- പാ​ലാ റോ​ഡി​ല്‍ മു​ണ്ടാ​ങ്ക​ലി​ല്‍ സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വെ​ള്ളൂ​ര്‍ ഇ​രു​മ്പ​നം താ​ന്നി​പ്പ​ള്ളി​ല്‍ മി​ഥു​ന്‍ ജോ​സ് (39) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു വാ​ഹ​ന​ത്തെ അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​വ​ര്‍ടേ​ക്ക് ചെ​യ്ത് വ​ന്ന ബ​സ് ബൈ​ക്കി​ല്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മി​ഥു​ന്‍ മ​രി​ച്ചു. മി​ഥു​ന്‍ ബൈ​ക്കി​ല്‍ തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കും ബ​സ് പാ​ലാ ഭാ​ഗ​ത്തേ​ക്കും പോ​വു​ക​യാ​യി​രു​ന്നു.​

പാ​ലാ-പ്ര​വി​ത്താ​നം - ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഡാ​ബ​ര്‍ ക​മ്പ​നി​യു​ടെ സെ​യി​ല്‍സ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച മി​ഥു​ന്‍.

വി​ത​ര​ണ​ത്തി​നാ​യി ഓ​ര്‍ഡ​ര്‍ എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി ബൈ​ക്കി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മി​ഥു​ന്‍റെ ഭാ​ര്യ: മ​ന്‍സ.​ മ​ക​ന്‍: മി​ത്ര​വ്.

Latest News

Corehub Up